Third Umpire to Call Front Foot No Balls on Trial Basis: ICC
അടുത്തകാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉയര്‍ന്നുവന്ന നോബോള്‍ വിവാദത്തിന് പരിഹാരവുമായി ഐസിസി. ബൗളര്‍മാര്‍ മുന്‍കാല്‍ വരയ്ക്കുപുറത്തുവെച്ചുകൊണ്ട് പന്തെറിഞ്ഞിട്ടും നോബോള്‍ വിളിക്കാത്തത് അമ്പയര്‍മാരുടെ കഴിവുകേടായി വിലയിരുത്തിയിരുന്നു. അമ്പയര്‍മാരുടെ നിലവാരത്തകര്‍ച്ചയെ മുന്‍ കളിക്കാര്‍ ഉള്‍പ്പെടെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഐസിസി.